തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ 5.20 വരെ നടത്തും. 16 കേന്ദ്രങ്ങളിൽ ഒരു ലക്ഷത്തിലേറെ കുട്ടികൾ കേരളത്തിൽ പരീക്ഷയെഴുതും. പന്ത്രണ്ടരയ്ക്ക് മുൻപ് പരീക്ഷാകേന്ദ്രങ്ങളിലെത്തണം. ആധാർ, പാസ്പോർട്ട്, പ്ലസ്ടു അഡ്മിറ്റ് കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളും ഹാജർ രേഖയിൽ പതിക്കാനുള്ള ഫോട്ടോയും അഡ്മിറ്റ് കാർഡും സെൽഫ് ഡിക്ളറേഷൻ അണ്ടർടേക്കിംഗ് ഫോമും ഹാജരാക്കണം. മതപരമായ വസ്ത്രം ധരിച്ചവർ കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പ് ഹാജരാകണം.
അനുവദിക്കുന്നത്:
നീലയോ കറുപ്പോ ബോൾപോയിന്റ് പേന
സുതാര്യമായ കുപ്പിയിൽ വെള്ളം
50 എം.എൽ സാനിട്ടൈസർ
വിലക്ക്
മൊബൈൽ ഫോൺ, ബ്ളൂ ടൂത്ത് , മൈക്രോഫോൺ, കാൽക്കുലേറ്റർ, സ്മാർട്ട് വാച്ച് തുടങ്ങിയ ഇലക്ട്രോണിക്ക് സാമഗ്രികൾ
കടലാസ്, ഭക്ഷ്യ വസ്തുക്കൾ
ആഭരണങ്ങൾ, ഷൂസ്, തൊപ്പി , സൺഗ്ലാസ്
നേർത്ത ഫുൾസ്ളീവ് വസ്ത്രങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |