SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.33 AM IST

സംവരണം റദ്ദാക്കൽ: എൻ.എസ്.എസ് അപ്പീൽ നല്കും

nair-service-society

ചങ്ങനാശേരി: മുന്നാക്കസമുദായങ്ങളുടെ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനത്തിൽ 10 ശതമാനം സമുദായ സംവരണം അനുവദിച്ച സർക്കാർ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നല്കുമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അറിയിച്ചു. ന്യൂനപക്ഷ പിന്നാക്കവിഭാഗ സ്‌കൂളുകൾക്ക് 20ശതമാനം സമുദായ സംവരണം നല്കുമ്പോൾ മുന്നാക്ക വിഭാഗത്തിന് ലഭിക്കുന്നത് 10 ശതമാനം മാത്രമാണ്. ഇത്തരത്തിലുള്ള വേർതിരിവ് നിലനിൽക്കുമ്പോഴാണ് സർക്കാർ നൽകിയ നാമമാത്രമായ സംവരണം കോടതി റദ്ദുചെയ്തത്. ഇത് മുന്നാക്ക വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുമെന്ന് ജനറൽ സെക്രട്ടറി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAIR SERVICE SOCIETY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.