SignIn
Kerala Kaumudi Online
Wednesday, 17 April 2024 5.20 AM IST

വിനായകന്റെ പരാമർശം തെറ്റ്, ക്ഷമ ചോദിക്കുന്നു: നവ്യ നായർ

navya-nair

കൊച്ചി: 'മീ ടൂ'വുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ പരാമർശം തെറ്റാണെന്ന് നടി നവ്യ നായർ പറഞ്ഞു. അന്നു പ്രതികരിക്കാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നതായും നവ്യ തൃപ്പൂണിത്തുറയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വിനായകൻ പറഞ്ഞത് തികച്ചും തെറ്റായിപ്പോയി. അതിനുള്ള മറുപടിയായി ഫേസ്ബുക്ക് പേജിലൂടെ വിനായകൻ ക്ഷമാപണം നടത്തിയിട്ടുണ്ട്. അന്നുണ്ടായ മുഴുവൻ സംഭവത്തിനും പൂർണമനസോടു കൂടി ഞാൻ ക്ഷമ ചോദിക്കുന്നു. അങ്ങനെ സംഭവിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരു പുരുഷന്റെ പരാമർശമാണെങ്കിലും ക്രൂശിക്കപ്പെട്ടത് മറ്റൊരു സ്ത്രീയാണ്. അവിടെ ഒത്തുകൂടിയത് 'ഒരുത്തീ' സി​നി​മയുടെ പ്രചാരണത്തിന് വേണ്ടിയായിരുന്നു. സംസാരവും ചോദ്യവും ഉത്തരവുമെല്ലാം വേറെ കാര്യങ്ങളിലേക്ക് പോയി​. മാദ്ധ്യമങ്ങൾക്കും അപ്പോൾ പ്രതികരിക്കാമായിരുന്നെന്നും നവ്യ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NAVYA NAIR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.