കൊച്ചി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് എൻ.സി.പി നിശ്ചയിച്ചിരുന്ന സംഘടനാ പരിപാടികൾ സെപ്തംബർ 12 വരെ റദ്ദാക്കിയതായി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ അറിയിച്ചു. 14 ജില്ലാകമ്മിറ്റി ഓഫീസുകളും 140 നിയോജകമണ്ഡലം കമ്മിറ്റി ഓഫീസുകളും തുറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രസ്ഥാനമെന്ന നിലയ്ക്കാണ് സംസ്ഥാന, ജില്ലാ, മണ്ഡലം തലങ്ങളിൽ പാർട്ടിയും പോഷകസംഘടനകളും നിശ്ചയിച്ച എല്ലാ പരിപാടികളും നിറുത്തിവയ്ക്കുന്നത്. പാർട്ടിപ്രവർത്തകർ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |