തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള സംസ്ഥാന റാങ്ക് പട്ടിക 27ന് വൈകിട്ട് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. നീറ്റ് ഫലം കൂടി പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. നിശ്ചിത സമയത്തിനകം നീറ്റ് ഫലം നൽകാത്തവരെ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തില്ല. തപാൽ വഴിയോ നേരിട്ടോ സമർപ്പിച്ച അപേക്ഷകളും പരിഗണിക്കില്ല. മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് ഷെഡ്യൂൾ www.cee.kerala.gov.in വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- 0471 - 2525300
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |