ന്യൂഡൽഹി: നീറ്റ് യു.ജി (ദേശീയ മെഡിക്കൽ പരീക്ഷ) ജൂലായ് 17ന് ഉച്ചയ്ക്ക് രണ്ടു മുതൽ 5.20 വരെ നടക്കും. മേയ് 6ന് രാത്രി 11.50 വരെ അപേക്ഷിക്കാം. മേയ് 7ന് രാത്രി 11.50 വരെ ഫീസ് അടയ്ക്കാനുമാകും. ജനറൽ വിഭാഗത്തിന് 1,600 രൂപയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൊതുവിഭാഗത്തിനും ഒ.ബി.സിക്കും 1,500 രൂപയും പട്ടിക വിഭാഗങ്ങൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിന്നും 900 രൂപയും വിദേശത്ത് നിന്നുള്ളവർക്ക് 8,500 രൂപയുമാണ് പരീക്ഷാ ഫീസ്. മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ പരീക്ഷയെഴുതാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |