SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.57 AM IST

നീറ്റ് പി​.ജി​ കൗൺ​സലിംഗ് നീട്ടി​

ന്യൂഡൽഹി: സെപ്റ്റംബർ ഒന്നിന് തുടങ്ങാനി​രുന്ന മെഡിക്കൽ പി.ജി കോഴ്സുകളിലേക്കുള്ള നീറ്റ് പി.ജി കൗൺസലിംഗ് നീട്ടി. പുതി​യ തീയതി​ ഒൗദ്യോഗികമായി പ്രഖ്യാപിച്ചില്ല. സെപ്‌തംബർ മൂന്നാം വാരത്തിൽ കൗൺസലിംഗ് തുടങ്ങുമെന്നാണ് സൂചന. കോഴ്‌സുകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കുന്ന നടപടികൾ പൂർത്തിയാക്കുന്നതിനാണ് ഈ നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഈ വർഷത്തെ പരീക്ഷ മേയ് 21നാണ് നടന്നത്. ജൂൺ 21ന് ഫലപ്രഖ്യാപനം പൂർത്തിയായി. 52,000 സീറ്റുകളിലേക്കാണ് ഈ വർഷം പി.ജി കൗൺസലിംഗ് നടത്താനിരുന്നത്.

നീറ്റ് പി.ജി പരീക്ഷ ജനുവരിയിൽ നടത്തി മാർച്ചിൽ കൗൺസലിംഗ് തുടങ്ങുന്നതായിരുന്നു പതിവെങ്കിലും കൊവിഡിൽ കഴിഞ്ഞ വർഷത്തെ പ്രവേശനം വൈകിയത് ഈ വർഷത്തെ നടപടികളെയും ബാധിക്കുകയായിരുന്നു.
ദേശീയ ക്വാട്ട സീറ്റുകൾ, സംസ്ഥാന മെഡിക്കൽ, ഡെന്റൽ കോളജുകൾ, കേന്ദ്ര, ഡീംഡ് യൂനിവേഴ്സിറ്റികൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് വിദ്യാർഥികൾക്ക് കൗൺസലിംഗിനിടെ ഇഷ്ടമുള്ള പഠനകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEET PG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.