SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.05 PM IST

ജവഹർലാൽ നെഹ്രുവിനെ അനുസ്മരിച്ചു

nehru

തിരുവനന്തപുരം: രാഷ്ട്രശില്പി ജവഹർലാൽ നെഹ്രുവിന്റെ 58ാം ചരമവാർഷികം കെ.പി.സി.സി ആസ്ഥാനത്ത് പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി ആചരിച്ചു.

ജവഹർലാൽ നെഹ്രുവിനെ തമസ്കരിക്കാൻ സംഘപരിവാർ ശക്തികൾ ആഞ്ഞുശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പ്രസക്തി വർദ്ധിച്ചു വരികയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. സാർവദേശീയ രംഗത്ത് ഇന്ത്യയെ ആദരണീയസ്ഥാനത്ത് പ്രതിഷ്ഠിച്ച നെഹ്രുവിന്റെ ശാസ്ത്രാവബോധമാണ് ഇന്ത്യയെ അപരിഷ്കൃതാവസ്ഥയിൽ നിന്ന് കൈപിടിച്ചുയർത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജി.എസ്. ബാബു, ജി. സുബോധൻ, ട്രഷറർ വി. പ്രതാപചന്ദ്രൻ, വർക്കല കഹാർ, പീതാംബര കുറുപ്പ്, മണക്കാട് സുരേഷ്, എം.ആർ. രഘുചന്ദ്രബാൽ,വിതുര ശശി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEHRU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.