SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.24 PM IST

നെൽസൺ മണ്ടേലയെ അറിയാം

nelson-mandela

ഇന്ന് അന്താരാഷ്‌ട്ര മണ്ടേല ദിനം

റുത്ത വർഗ്ഗക്കാരുടെ മോചനത്തിനായി ജീവിതം പോരാട്ടമാക്കിയ ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൺ മണ്ടേലയുടെ ജന്മദിനമായ ജൂലായ് 18 എല്ലാ വർഷവും അന്താരാഷ്‌ട്ര മണ്ടേല ദിനമായി ആചരിക്കുന്നു.

കറുത്ത വർഗക്കാരെ അടിച്ചമർത്തിയ ദക്ഷിണാഫ്രിക്കയിലെ വർണ്ണവെറിയൻ ഭരണകൂടത്തിനെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പോരാടി. വെള്ളക്കാരുടെ സർക്കാരുകൾ 27 വർഷമാണ് മണ്ടേലയെ ജയിലിൽ അടച്ചിട്ടത്. അദ്ദേഹത്തെ മോചിപ്പിക്കാൻ ലോകമെമ്പാടും മുറവിളി ഉയർന്നു. വർണവിവേചനത്തിനെതിരായ സമരത്തിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് എന്ന സംഘടനയ്‌ക്ക് ഊർജ്ജം പകർന്നത്‌ മണ്ടേലയായിരുന്നു. 1990ൽ ജയിൽ മോചിതനായ അദ്ദേഹം ആ പാർട്ടിയുടെ പ്രസിഡന്റായി. 94ൽ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ പ്രസിഡന്റുമായി. ആ മഹാത്മാവിന്റെ ജീവിതത്തിലൂടെ...

1. ആരാണ് നെൽസൺ മണ്ടേല ?

ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തിനെതിരെ പോരാടിയ നേതാവ്.

2. മുഴുവൻ പേര്?

നെൽസൺ റോളിലാല മണ്ടേല

3. എന്നാണ് ജനനം ?

1918 ജൂലായ് 18ന്

4. എവിടെയാണ് ജനനം ?

ദക്ഷിണാഫ്രിക്കയിലെ കേപ് പ്രവിശ്യയിൽ.

5. ഏത് ഗോത്രത്തിലാണ് ജനിച്ചത് ?

തെമ്പു ഗോത്രത്തിലെ രാജകുടുംബത്തിൽ

6. ഏത് പദവിയാണ് വഹിച്ചത് ?

ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ജനാധിപത്യ തിരഞ്ഞടുപ്പിൽ ജയിച്ച് 1994 മുതൽ 1999 വരെ പ്രസി‌‌ഡന്റായിരുന്നു.

7.അദ്ദേഹത്തിന്റെ വിശേഷണങ്ങൾ ?

ആധുനിക ദക്ഷിണാഫ്രിക്കയുടെ പിതാവ്, ദക്ഷിണാഫ്രിക്കൻ ഗാന്ധി, കറുത്ത വർഗക്കാരുടെ വിമോചകൻ

8. എത്ര വർഷം അദ്ദേഹം ജയിലിൽ കിടന്നു?​

തുടർച്ചയായി ഇരുപത്തിയേഴ് വർഷം

9.ഏതെല്ലാം ജയിലുകളിൽ?​

ആദ്യ 18 വർഷം റോബൻ ദ്വീപിലെ ജയിലിൽ. വെറും 7 അടി സമചതുരത്തിലുള്ള സെല്ലിൽ. പിന്നെ പോൾസ് മൂർ ജയിലിലും വിക്ടർ വെസ്റ്റർ ജയിലിലും.

10. എത് വർഷമാണ് നോബൽ സമ്മാനം ലഭിച്ചത് ?

1993ൽ (സമാധാനത്തിനുള്ള നോബൽ സമ്മാനം)

11. ഭാരതം ഏത് ബഹുമതി നൽകിയാണ് ആദരിച്ചത് ?

ഏറ്റവും ഉയ‌ർന്ന ദേശീയ ബഹുമതിയായ ഭാരതരത്ന.

12. ഏത് വർഷമാണ് ഭാരതരത്ന ലഭിച്ചത് ?

1990 ൽ

13. ഭാരതീയനല്ലാതെ ഭാരതരത്ന ലഭിച്ച എത്രാമത്തെ വ്യക്തിയാണ് അദ്ദേഹം?

രണ്ടാമത്തെ (ആദ്യത്തേത്ത് അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാൻ അബ്ദുൾ ഗാഫർ ഖാൻ)

14. മണ്ടേലയുടെ ആത്മകഥ ?

ലോംഗ് വോക് ടു ഫ്രീഡം (1994ൽ പ്രസിദ്ധീകരിച്ചു )

15.ഏത് പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത് ?

ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്

16. മണ്ടേലയുടെ ജീവിതത്തെ ഏറെ സ്വാധീനിച്ച ഭാരതീയ നേതാവ് ?

മഹാത്മാഗാന്ധി. ദക്ഷിണാഫ്രിക്കയുടെ ചരിത്രമെഴുതുമ്പോൾ ഒഴിച്ചു നിറുത്താനാവാത്ത പേരാണ് ഗാന്ധിജിയുടേതെന്ന് മണ്ടേല പറഞ്ഞിട്ടുണ്ട്. സത്യഗ്രഹം എന്ന ആശയം കടംകൊണ്ടത് ഗാന്ധിജിയിൽ നിന്നാണ്.

17. ദക്ഷിണാഫ്രിക്കക്കാർ ഏത് പേരിലാണ് മണ്ടേലയെ അഭിസംബോധന ചെയ്തിരുന്നത് ?

മണ്ടേലയുടെ വംശക്കാർ പ്രായത്തിൽ മുതിർന്നവരെ ബഹുമാനത്തോടെ സംബോധന ചെയ്തിരുന്ന മാ‌ഡിബ എന്ന പേരിൽ.

18. എന്നാണ് നെൽസൺ മണ്ടേല രാജ്യാന്തര ദിനമായി ആചരിക്കുന്നത് ?

അദ്ദേഹത്തിന്റെ ജന്മദിനമായ ജൂലായ് 18ന്

19. ഈ ദിനം ആദ്യമായി ആചരിച്ച വർഷം ?

2010ൽ

20.എന്താണ് 67 മിനിട്ട് മണ്ടേല ‌ഡേ ?

തുല്യ നീതിക്കും ജനാധിപത്യത്തിനും വേണ്ടി 67 വർഷം പോരാടിയ മണ്ടേലയുടെ ജന്മദിനത്തിൽ 67 മിനിറ്റ് ഓരോ വ്യക്തിയും മറ്റുള്ളവരെ സേവിക്കണമെന്നാണ് ആഹ്വാനം.

21. എന്തായിരുന്നു മണ്ടേലയുടെ രാഷ്ട്രീയ ആദർശങ്ങൾ ?

ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായിരുന്നു സ്വപ്നം. മാർക്സിസ്റ്റ് ആശയങ്ങളും സ്വാധീനിച്ചിരുന്നു.

22. എന്നാണ് അദ്ദേഹം അന്തരിച്ചത് ?

2013 ‌ഡിസംബർ 5 ന്, 95 ാം വയസിൽ

23. എന്താണ് യുണൈറ്റ‌‌ഡ് നേഷൻസ് നെൽസൺ മണ്ടേല പ്രൈസ് ?

ലോകത്തിന്റെ രണ്ട് ഭാഗങ്ങളിലായി സ്വജീവിതം കൊണ്ട് മഹത്തായ സംഭാവന നൽകിയ ഒരു സ്‌ത്രീക്കും പുരുഷനും 2014 മുതൽ അഞ്ചു വർഷം കൂടുമ്പോൾ ഐക്യരാഷ്ട്ര സംഘടന നൽകുന്ന പുരസ്‌കാരം.

(തയ്യാറാക്കിയത്: ഐശ്വര്യ. ജെ.എസ്)​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NELSON MANDELA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.