SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.44 AM IST

ന്യൂനപക്ഷ പദവി മാർഗ്ഗരേഖ: നിലപാടറിയിക്കാതെ 12 സംസ്ഥാനങ്ങൾ

ന്യൂഡൽഹി:സംസ്ഥാന, ജില്ലാ തലങ്ങളിൽ ന്യൂനപക്ഷ മത വിഭാഗങ്ങളെ നിർണ്ണയിക്കുന്നതിന് മാർഗ്ഗരേഖ തയ്യാറാക്കണമന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലുള്ള ഹർജിയിൽ നിലപാടറിയിക്കാതെ കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾ. ഈ സംസ്ഥാനങ്ങൾക്ക് ഉടൻ നിലപാടറിയിക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കോടതിയെ അറിയിച്ചു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം 19 സർക്കാരുകളുടെ മറുപടി ലഭിക്കാനുണ്ട്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള 2004ലെ ദേശീയ കമ്മീഷൻ നിയമത്തിലെയും,1992ലെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമത്തിലെയും വകുപ്പുകൾ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി നേരത്തെ കേന്ദ്ര സർക്കാരിന് നോട്ടീസയച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.