SignIn
Kerala Kaumudi Online
Tuesday, 16 April 2024 3.07 PM IST

ആധാരമെഴുത്ത് തൊഴിലാളി ഭാരവാഹികൾ

pushpalatha

തിരുവനന്തപുരം: ആധാരമെഴുത്ത് തൊഴിലാളികളുടെ സംസ്ഥാന കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ആധാരമെഴുത്ത് തൊഴിലാളികളുടെ തൊഴിൽ മേഖല നിലനിർത്തുന്നതിനുള്ള എല്ലാ ഇടപെടലുകളും സി.ഐ.ടി.യു നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു ജില്ലാകൗൺസിൽ അംഗം രാജേഷ് ചാവടി, ആധാരമെഴുത്ത് തൊഴിലാളി യൂണിയൻ നേതാക്കളായ ആനയറ ആർ.കെ ജയൻ, പാലക്കാട് ശിവപ്രകാശ്, കാട്ടാക്കട എസ്. വിനോദ് ചിത്ത്, സുധാകരൻ കളത്തിൽ, കോതമംഗലം എ വി രാജേഷ്, ചിതറ സുകുമാരപിള്ള എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി ആന്റണി ജോൺ എം.എൽ.എ (രക്ഷാധികാരി), എസ്.പുഷ്പലത (പ്രസിഡന്റ്), ആനയറ ആർ.കെ.ജയൻ (വർക്കിംഗ് പ്രസിഡന്റ്), കോതമംഗലം എ.വി.രാജേഷ് (ജനറൽ സെക്രട്ടറി), സുധാകരൻ ചെർപ്പുളശേരി, ചിതറ സുകുമാരപിള്ള (വൈസ് പ്രസിഡന്റുമാർ,​ റസൂൽ മാനന്തവാടി, വിനോദ് ചിത്ത് കാട്ടാക്കട (സെക്രട്ടറിമാർ) പാലക്കാട് ശിവപ്രകാശ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.