കോഴിക്കോട്: നിപ സമ്പർക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ഇതോടെ 140 സാമ്പിളുകളാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ ഫലം വന്നതിൽ 5 എണ്ണം പൂനെ എൻ.ഐ.വി ലാബിൽ നിന്നായിരുന്നു. മറ്റുള്ളവ പരിശോധിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ലാബിൽ തന്നെയാണ്.
സമ്പർക്കപ്പട്ടികയിലുള്ളവരിൽ രോഗലക്ഷണങ്ങളുള്ള ഒരാളുടെ സാമ്പിൾ പരിശോധനയ്ക്ക് വിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |