SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.24 AM IST

ശബരിമലയിൽ നിറപുത്തരി പൂജ ഭക്തിസാന്ദ്രം

niraputhari

ശബരിമല : ശബരിമലയിൽ ഇന്നലെ നടന്ന നിറപുത്തരി പൂജ ഭക്തിസാന്ദ്രമായി. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. പുലർച്ചെ 4ന് നട തുറന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും കിഴക്കേ മണ്ഡപത്തിൽ മഹാഗണപതിഹോമവും നടത്തി. 5.30ന് മണ്ഡപത്തിൽ നിറപുത്തരി പൂജാ ചടങ്ങുകൾ ആരംഭിച്ചു.

പതിനെട്ടാം പടിക്ക് താഴെ സമർപ്പിച്ചിരുന്ന നെൽക്കറ്റകൾ തീർത്ഥം തളിച്ച് ശുദ്ധി വരുത്തി മേൽശാന്തി വി.കെ.ജയരാജ് പോറ്റിയും സഹശാന്തിമാരും ശിരസിലേറ്റി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കിഴക്കേ മണ്ഡപത്തിലെത്തിച്ചു. തുടർന്ന് ശുദ്ധി വരുത്തി ലക്ഷീദേവിയെ ആവാഹിച്ച് പൂജ നടത്തിയ ശേഷം ശ്രീകോവിലിനുള്ളിലേക്ക് എഴുന്നെള്ളിച്ച് മൂലവിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ച് പ്രത്യേക പൂജ നടത്തി. ശ്രീകോവിലിലും ഉപദേവതാക്ഷേത്രങ്ങളിലും നെൽക്കതിരുകൾ കെട്ടിതൂക്കി. പുന്നെല്ലിൽ കുത്തിയെടുത്ത അവിൽ ഭഗവാന് നേദിച്ചു. ഭക്തർക്ക് തന്ത്രി കതിരുകൾ പ്രസാദമായി നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ബോർഡ് അംഗം പി.എം.തങ്കപ്പൻ എന്നിവരും പങ്കെടുത്തു. ഒാണനാളുകളിലെ പൂജകൾക്കായി ഇന്ന് പുലർച്ചെ 5ന് നട തുറക്കും. 23ന് അടയ്ക്കും.

നി​റ​പു​ത്ത​രി

ക​തി​ർ​ ​ക്ലി​ഫ് ​ഹൗ​സി​ലും
തി​രു​വ​ന​ന്ത​പു​രം​:​
ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി​ ​ക്ഷേ​ത്രം,​ ​ആ​റ്റു​കാ​ൽ​ ​ഭ​ഗ​വ​തി​ക്ഷേ​ത്രം,​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​ക്ഷേ​ത്ര​ങ്ങ​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളിളും ​ ​ഇ​ന്ന​ലെ​ ​നി​റ​പു​ത്ത​രി​ ​ആ​ഘോ​ഷിച്ചു.​ ​പു​ത്ത​രി​ക്ക​ണ്ടം,​ ​നി​യ​മ​സ​ഭാ​ ​മ​ന്ദി​ര​ ​വ​ള​പ്പ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വി​ള​യി​ച്ച​ ​ക​ര​നെ​ല്ല് ​ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നേ​ര​ത്തെ​ ​എ​ത്തി​ച്ചി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​കി​ഴ​ക്കേ​ന​ട​ ​വ​ഴി​ ​അ​ഭി​ശ്ര​വ​ണ​ ​മ​ണ്ഡ​പ​ത്തി​ലെ​ത്തി​ച്ച​ ​ക​തി​ർ​ക്ക​റ്റ​ക​ൾ​ ​ഭ​ഗ​വാ​നു​ ​മു​ന്നി​ൽ​ ​നി​റ​ച്ച് ​പൂ​ജി​ച്ച​ ​ശേ​ഷം​ ​ഭ​ക്ത​ർ​ക്ക് ​വി​ത​ര​ണം​ ​ചെ​യ്തു.​ ​നെ​ൽ​ക്ക​തി​രും​ ​പ്ര​സാ​ദ​വും​ ​ക്ഷേ​ത്രം​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​ബി.​സു​രേ​ഷ്‌​കു​മാ​ർ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യാ​യ​ ​ക്ലി​ഫ് ​ഹൗ​സി​ലെ​ത്തി​ ​കൈ​മാ​റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIRA PUTHARI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.