തിരുവനന്തപുരം: ബധിരർക്കും ശ്രവണപരിമിതിയുള്ളവർക്കുമായി നിഷിൽ നടത്തുന്ന കേരള യൂണിവേഴ്സിറ്റി അംഗീകൃത ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (എച്ച്.ഐ), ബാച്ചിലർ ഒഫ് ഫൈൻ ആർട്സ് (എച്ച്.ഐ), ബാച്ചിലർ ഒഫ് കൊമേഴ്സ് (എച്ച്.ഐ) ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
25 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. പ്ലസ് ടു അല്ലെങ്കിൽ ഇന്ത്യയിലെ യൂണിവേഴ്സിറ്റികൾ ഡിഗ്രി കോഴ്സിന് പരിഗണിക്കുന്ന തത്തുല്യമായ അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 04712944635.
ബി.ഫാം ലാറ്ററൽ എൻട്രി,
മോപ്പ്-അപ്പ് കൗൺസലിംഗ്
തിരുവനന്തപുരം: ബിഫാം ലാറ്ററൽ എൻട്രി കോഴ്സിൽ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എസ്.സി വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള മോപ്പ്-അപ്പ് കൗൺസലിംഗ് 13ന് രാവിലെ 11ന് കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടത്തും. എസ്.സി വിഭാഗത്തിൽ വിദ്യാർത്ഥികൾ ഇല്ലെങ്കിൽ എസ്.ടി വിഭാഗത്തിലെ വിദ്യാർത്ഥികളെ പരിഗണിക്കും. എസ്.ടി വിഭാഗത്തിൽ വിദ്യാർത്ഥികളുമില്ലെങ്കിൽ സ്റ്റേറ്റ് മെറിറ്റിലെ വിദ്യാർത്ഥികളെ പരിഗണിക്കും. പ്രവേശന പരീക്ഷ കമ്മിഷണർ പ്രസിദ്ധീകരിച്ച ബി.ഫാം ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കണം. മോപ്പ്-അപ്പ് കൗൺസലിംഗിലൂടെ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥി അന്നുതന്നെ ഫീസ് അടച്ച് പ്രവേശനം നേടണം. വെബ്സൈറ്റ്: www.dme.kerala.gov.in
ബി.ടെക് എൻ ആർ ഐ ക്വോട്ട അഡ്മിഷൻ
തിരുവനന്തപുരം: മൂന്നാർ എൻജിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് , ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ , മെക്കാനിക്കൽ എൻജിനിയറിംഗ് കോഴ്സുകളിൽ എൻ ആർ ഐ ക്വോട്ട പ്രവേശനത്തിന് അപേക്ഷിക്കാം. കീം എൻട്രൻസ് പരീക്ഷക്ക് അപേക്ഷിച്ചിട്ടില്ലാത്തവർക്കും അപേക്ഷിക്കാം. ഓൺലൈനായും നേരിട്ടും 18നകം അപേക്ഷിക്കാം. വെബ്സൈറ്റ്- www.cemunnar.ac.in/admission, ഫോൺ: 9447570122, 9447192559, 9497444392
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |