തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ് പരിപാടിയിൽ 'ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യകൾ' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടക്കും.
ഗൂഗിൾ മീറ്റിലൂടെ 18 ന് രാവിലെ 10.30 മുതൽ 11.30 വരെ നടക്കുന്ന വെബിനാറിൽ തത്സമയം പങ്കെടുക്കാം. നിഷിലെ സീനിയർ എൻജിനീയർ ഡോ. അഖില സുരേന്ദ്രൻ നേതൃത്വം നൽകും.
nidas.nish.ac.in/be-a-participant/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് nidas.nish.ac.in വെബ്സൈറ്റ് സന്ദർശിക്കുക.ഫോൺ: 04712944675/ 9447082355.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |