തിരുവനന്തപുരം: നിയമസഭാ സമ്മേളനം 27 മുതൽ ചേർന്നേക്കും. ജൂലായ് 27 വരെയായി 23 ദിവസം സമ്മേളിക്കാനാണ് ആലോചനയെങ്കിലും ചിലപ്പോൾ അതിന് മുമ്പ് അവസാനിക്കും. സമ്പൂർണ ബഡ്ജറ്റ് പാസാക്കുകയാണ് ലക്ഷ്യം.അടുത്ത മന്ത്രിസഭായോഗത്തിൽ സമ്മേളനം ചേരുന്നത് സംബന്ധിച്ച് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചേക്കും.
ബഡ്ജറ്റിന്റെ വകുപ്പ് തിരിച്ചുള്ള ചർച്ചകൾക്ക് മാത്രമായി 13 ദിവസം വേണം. ധനകാര്യ ബില്ലും പാസാക്കണം. മറ്റ് നിയമനിർമാണങ്ങൾ പരിഗണിച്ചേക്കില്ല. നിയമനിർമ്മാണങ്ങൾക്ക് മാത്രമായി കഴിഞ്ഞ തവണത്തെ പോലെ ഒക്ടോബറിൽ പ്രത്യേക സഭാ സമ്മേളനം വിളിക്കാനും ആലോചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |