തിരുവനന്തപുരം: എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ ജില്ലാ കേന്ദ്രങ്ങളിൽ 'നിയുക്തി 2021'' തൊഴിൽ മേള സംഘടിപ്പിക്കും. 1000ലധികം തൊഴിൽ ദാതാക്കളും 50,000ലധികം ഉദ്യോഗാർത്ഥികളും പങ്കെടുക്കുന്ന മേളയിൽ, ഐ.ടി, ടെക്സ്റ്റയിൽസ്, ജുവലറി, ഓട്ടോമൊബൈൽസ്, പി.സി, ഹെൽത്ത് കെയർ എന്നിവയടക്കമുള്ള പ്രമുഖ കമ്പനികളുണ്ടാകും. ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷന് www.jobfest.kerala.gov.in എന്ന വെബ്പോർട്ടലിൽ സൗകര്യമുണ്ട്.
മേളകളുടെ തീയതിയും സ്ഥലവും
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം- ഡിസംബർ 11
ഫാത്തിമ മാതാ നാഷണൽ കോളേജ്, കൊല്ലം- 18
മാക് ഫാസ്റ്റ് കോളേജ് ,തിരുവല്ല- 21
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് - 4
സി.എം.എസ് കോളേജ് ,കോട്ടയം- 18
സെന്റ് പോൾസ് കോളേജ്, കളമശേരി- 11
തൃശൂർ സെന്റ് തോമസ് കോളേജ്- 22
ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്- 11
മഅദിൻ പോളിടെക്നിക് കോളേജ്, മലപ്പുറം- 22
കോഴിക്കോട് നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ- 18
വയനാട് ഡബ്ലിയു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ്- 4
കാസർകോട് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്- ജനുവരി 8
നോർക്ക റൂട്ട്സ് മൈക്രോ സ്കിൽസ്
പ്രോഗ്രാമിന് അപേക്ഷിക്കാം
തിരുവനന്തപുരം: നോർക്ക റൂട്ട്സും ഐ.സി.ടി അക്കാഡമി ഒഫ് കേരളയും സംഘടിപ്പിക്കുന്ന മൈക്രോ സ്കിൽസ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഒരു മാസത്തെ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ആൻഡ് എസ്.ഇ.ഒ, ജാവാ പ്രോഗ്രാമിംഗ്, ബിസിനസ് ഇന്റലിജൻസ് യൂസിംഗ് എക്സെൽ ആൻഡ് ടാബ്ലോ കോഴ്സുകളിലേക്കാണ് പ്രവേശനം. കോഴ്സുകൾ ഓൺലൈനാണ്. നോർക്കയുടെ 75 ശതമാനം സ്കോളർഷിപ്പും ലഭിക്കും. മൂന്ന് കോഴ്സുകൾക്കും ജി.എസ്.ടി കൂടാതെ 6000 രൂപയാണ് ഫീസ്. https://ictkerala.org വെബ്സൈറ്റിൽ ഡിസംബർ 7നകം അപേക്ഷിക്കണം. പ്രവേശന പരീക്ഷ ഡിസംബർ 11ന്. ഫോൺ- 8078102119,7594051437, 1800 425 3939.
പി.എസ്.സി അഭിമുഖം
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി) , അസിസ്റ്റന്റ് പ്രൊഫസർ (നിയോനാറ്റോളജി) , അസിസ്റ്റന്റ് പ്രൊഫസർ (സർജിക്കൽ ഓങ്കോളജി) തസ്തികകളിലേക്ക് ഡിസംബർ 1,8,15 എന്നീ തീയതികളിൽ രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പ്രായോഗിക പരീക്ഷ
സംസ്ഥാന ജലഗതാഗത വകുപ്പിൽ പെയിന്റർ - എൻ.സി.എ. പട്ടികജാതി തസ്തികയിലേക്ക് ഡിസംബർ 4ന് കൊല്ലം ചാത്തന്നൂർ ഗവ. ഐ.ടി.ഐയിൽ പ്രായോഗിക പരീക്ഷ നടത്തും.
ഒ.എം.ആർ. പരീക്ഷ
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് കമ്പയിലർ തസ്തികയിലേക്ക് ഡിസംബർ 8 ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4.15 വരെ ഒ.എം.ആർ (മുഖ്യപരീക്ഷ) നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |