തിരുവനന്തപുരം:പെൻഷൻ വർദ്ധനവ് ഉടൻ നടപ്പാക്കുക,ആശ്രിത പെൻഷനിലെ അപാകതകൾ പരിഹരിക്കുക, ഓണത്തിന് ലഭിക്കുന്ന ഫെസ്റ്റിവൽ അലവൻസ് ഉടൻ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് നോൺ ജേണലിസ്റ്റ് പെൻഷണേഴ്സ് യൂണിയൻ മന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകി. വേണ്ട നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എൻ.ജെ.പി.യു ജനറൽ സെക്രട്ടറി വി.ബാലഗോപാൽ അറിയിച്ചു. ഇ.എം.രാധ,എം.കെ.സുരേഷ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |