തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ന് എല്ലാ സി.ഡി.എസുകളിലും കുടുംബശ്രീ ബാലസഭാംഗങ്ങളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിക്കും. മാരത്തൺ, ലഹരി വിരുദ്ധ ആശയങ്ങൾ പ്രദർശിപ്പിക്കുന്ന സിഗ്നേച്ചർ ട്രീ, കലാകായിക മത്സരങ്ങൾ തുടങ്ങിയ ഇനങ്ങളിൽ മൂന്നര ലക്ഷം കുട്ടികൾ പങ്കെടുക്കും. തദ്ദേശ സ്ഥാപനങ്ങൾ, സി.ഡി.എസ്, എ.ഡി.എസ് പ്രവർത്തകർ, കുടുംബശ്രീ റിസോഴ്സ് പേഴ്സൺമാർ എന്നിവർ നേതൃത്വം നൽകും. ബോധവത്ക്കരണ പരിപാടികൾ മികച്ച രീതിയിൽ നടപ്പാക്കിയ മൂന്നു സി.ഡി.എസുകൾക്ക് സംസ്ഥാനതല അവാർഡ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |