തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽരഹിതരായി തിരിച്ചെത്തിയവരും എത്തിയശേഷം മടങ്ങിപ്പോകാൻ കഴിയാത്തവരുമായ മലയാളികൾക്കായി നോർക്ക ആവിഷ്കരിച്ച നോർക്ക പ്രവാസിഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
രണ്ടു ലക്ഷം വരെയുള്ള സൂക്ഷ്മ സംരംഭങ്ങൾക്കു വേണ്ടി കുടുംബശ്രീ സഹകരണത്തോടെ നടപ്പാക്കുന്ന പ്രവാസി ഭദ്രതപേൾ, രണ്ടുകോടി വരെയുള്ള സംരംഭങ്ങൾക്കായി കെ.എസ്.ഐ.ഡി.സിയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസിഭദ്രത മെഗാ എന്നീ പദ്ധതികളാണ് യാഥാർത്ഥ്യമാവുന്നത്. വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷനാകും. മന്ത്രി എം.വി.ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ എന്നിവരുമായി ധാരണാപത്രം കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |