തിരുവനന്തപുരം: പ്രവാസികൾക്ക് നോർക്ക വഴി നൽകുന്ന സാന്ത്വന പദ്ധതി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ താഴെയുളള പ്രവാസിമലയാളികൾക്കും കുടുംബാംഗങ്ങൾക്കുമാണ് അർഹത.
ചികിത്സയ്ക്ക് 50,000രൂപവരെയും പ്രവാസി മരിച്ചാൽ അനന്തരാവകാശികൾക്ക് ഒരു ലക്ഷം രൂപവരെയും പെൺമക്കളുടെ വിവാഹാവശ്യത്തിന് 15,000രൂപവരെയും സഹായംലഭിക്കും.കൂടാതെ കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങുന്നതിന് 10000രൂപവരെ സഹായം നൽകും. ഈവർഷം ഇതുവരെ 2483പേർക്കായി 15.63 കോടിരൂപ നൽകി. www.norkaroots.org ലാണ് അപേക്ഷിക്കേണ്ടത്. ഫോൺ.18004253939
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |