ചങ്ങനാശേരി: പൊതുവിദ്യാഭ്യാസമേഖലയെ തകർക്കാതെയുള്ള ഗ്രേഡിംഗ് സമ്പ്രദായത്തെ സ്വാഗതം ചെയ്യുന്നതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. എന്നാൽ, ഗ്രേഡിംഗിന്റെ പേരിൽ എയ്ഡഡ് സ്കൂളുകളെ തകർക്കാനാണ് ശ്രമമെങ്കിൽ എതിർക്കും. ഡെമോക്രാറ്റിക് സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (ഡി.എസ്.ടി.എ) സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.എസ്.എസ് സ്കൂളുകളിലെ അദ്ധ്യാപകരുടെ സംഘടനയായ ഡി.എസ്.ടി.എയ്ക്ക് കൊടിയുണ്ട്. അത് എൻ.എസ്.എസിന്റെ കൊടിയാണ്. അതിന് രാഷ്ട്രീയനിറമില്ല. ഇതൊന്നും മനസിലാക്കാതെ ചിലർ ഇതിനകത്ത് കയറിപ്പറ്റാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രതിനിധിസമ്മേളനം ഡി.എസ്.ടി.എ വൈസ് പ്രസിഡന്റ് ജി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |