കോട്ടയം: സിൽവർലൈൻ പദ്ധതിയുടെ പേരിൽ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവരുടെ പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
ഇത്തരം വികസനപദ്ധതികൾ നടപ്പാക്കരുതെന്ന അഭിപ്രായമില്ല. എങ്കിലും സാമ്പത്തിക ഭദ്രതയും ദീർഘവീക്ഷണവും ഇല്ലാതെയുള്ള വികസനം ജനക്ഷേമകരമാവില്ല. പദ്ധതി യാഥാർത്ഥ്യമായാൽ കടബാദ്ധ്യത താങ്ങാവുന്നതിനുമപ്പുറമാകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |