തിരുവനന്തപുരം: ഒഡെപെക്ക് മുഖേന സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലേക്ക് നഴ്സുമാരെ (സ്ത്രീ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ശമ്പളം 4110 സൗദി റിയാൽ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 35. ബയോഡാറ്റ,സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം gcc@odepc.in എന്ന മെയിലിലേക്ക് 22 നകം അപേക്ഷ അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471 2329440/41/42,6238514446.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |