തിരുവനന്തപുരം: ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് നഴ്സുമാരുടെ കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് നോർക്ക റൂട്ട്സ് വഴി അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് മൂന്നു വർഷം ലേബർ ആൻഡ് ഡെലിവറി/ മറ്റേർണിറ്റി/പോസ്റ്റ് നേറ്റൽ വാർഡ്, മിഡ് വൈഫറി, ഔട്ട് പേഷ്യന്റ്, എമർജൻസി എന്നീ ഡിപ്പാർട്ട്മെന്റുകളിൽ പ്രവൃത്തിപരിചയമുള്ളവർ യോഗ്യരാണ്. എമർജൻസി വകുപ്പിൽ പുരുഷന്മാർക്കും അപേക്ഷിക്കാം.
ശമ്പളം 5000 ദിർഹം. (ഏകദേശം ഒരു ലക്ഷം ഇന്ത്യൻ രൂപ). താല്പര്യമുള്ളവർ അപ്ഡേറ്റ് ചെയ്ത ബയോഡേറ്റയോടൊപ്പം ഡി.എച്ച്.എ പരീക്ഷ ഫലം, യോഗ്യത, പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പാസ്പോർട്ടിന്റെ പകർപ്പ്, ഫോട്ടോ മുതലായവ സഹിതം www.norkaroots.orgയിൽ 31 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് നോർക്കയുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാം. വിദേശത്തു നിന്നും +91 8802 012345 എന്ന നമ്പരിൽ മിസ്ഡ് കോൾ സൗകര്യവും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |