കോട്ടയം: പ്രതീക്ഷിക്കാത്ത ജനവിധിയാണുണ്ടായതെന്നും അത് പൂർണമായി മാനിക്കുന്നുവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തുടർഭരണത്തിനായി എൽ.ഡി.എഫ്. ഒന്നും ചെയ്തില്ലെന്ന വ്യക്തമായ വിശ്വാസമാണ് യു.ഡി.എഫിനുള്ളത്. ഇക്കാര്യങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. ജയിക്കുമ്പോൾ അഹങ്കരിക്കുകയും പരാജയപ്പെടുമ്പോൾ നിരാശപ്പെടുകയും ചെയ്താൽ മുന്നോട്ടു പോകാൻ കഴിയില്ല. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുത്തു മുന്നോട്ടു പോകും.
പരാജയങ്ങൾ വിശദമായി പരിശോധിക്കും. തിരുത്തൽ സഹപ്രവർത്തകരുമായി ചർച്ച ചെയ്തു തീരുമാനിക്കും. കോൺഗ്രസ് തിരിച്ചുവരും-അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |