കരകുളം ചന്ദ്രൻ അന്തരിച്ചു

Friday 07 December 2018 11:35 PM IST
k
കരകുളം ചന്ദ്രൻ

തിരുവനന്തപുരം : പ്രമുഖ നാടക നടനും സംവിധായകനും സിനിമാ - സീരിയൽ താരവുമായ നെടുമങ്ങാട് കരകുളം അജന്തയിൽ കരകുളം ചന്ദ്രൻ (68) അന്തരിച്ചു. ഇന്നലെ പുലർച്ചെ മൂന്നിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് നാടക വേദികളിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുകയായിരുന്നു.

മൃതദേഹം ഇന്ന് രാവിലെ 8ന് തൈക്കാട് ഭാരത് ഭവനിലും 11ന് കരകുളം യു.പി.എസിലും പൊതുദർശനത്തിന് വയ്ക്കും. പരേതരായ നാരായണപിള്ള-വിശാലാക്ഷി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ :സൂസൻ ചന്ദ്രൻ. മക്കൾ : നിതീഷ് ചന്ദ്രൻ (ചീഫ് സബ് എ‌‌ഡിറ്റർ, മലയാള മനോരമ ), നിതിൻ ചന്ദ്രൻ (അസി. പ്രൊഡ്യൂസർ, മനോരമ ഓൺലൈൻ). മരുമകൾ: അലീന.

വളർച്ച കെ.പി.എ.സിയിലൂടെ

തിരുവനന്തപുരം : ബാലനടനായി നാടക രംഗത്ത് എത്തിയ കരകുളം ചന്ദ്രൻ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായ പുത്രൻ, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങി കെ.പി.എ.സിയുടെ പത്തോളം നാടകങ്ങളിലെ അഭിനയത്തികവു കൊണ്ടാണ് ആസ്വാദക മനസിൽ ഇടം നേടിയത്. 1985ൽ കൊല്ലം അജന്ത എന്ന സ്വന്തം ട്രൂപ്പ് രൂപീകരിച്ചു. കരകുളം ചന്ദ്രൻ സംവിധാനം ചെയ്ത ഈശ്വരന്റെ മേൽവിലാസം, ഇവിടം സ്വർഗമാണ് തുടങ്ങിയ നാടകങ്ങൾ സൂപ്പർ ഹിറ്റുകളായി. ആകെ118 നാടകങ്ങൾ സംവിധാനം ചെയ്തു. അൻപത് നാടകങ്ങളിലും അഞ്ചു സിനിമകളിലും 88 സീരിയലുകളിലും അഭിനയിച്ചു. നാടക സംവിധാനത്തിനും അഭിനയത്തിനും സംസ്ഥാന സർക്കാരിന്റെ അവാർഡ് നാല് തവണ നേടി. മികച്ച സംവിധായകനുള്ള കേരള സംഗീത നാടക അക്കാ‌ഡമി അവാർഡ്, മികച്ച സീരിയൽ നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള രാമു കാര്യാട്ട് അവാർഡ്‌ എന്നിവയ്ക്കും അർഹനായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA