കോഴിക്കോട്: മറ്റൊരു തലാസീമിയ രോഗി കൂടി മരണത്തിന് കീഴടങ്ങി. കൂരാച്ചുണ്ട് അതിയോടി കുണ്ടുക്കാട്ടിൽ നിസാറിന്റെ മകൻ സുഫിയാൻ (19) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സുഫിയാൻ പിറന്നുവീണത് മുതൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാസത്തിൽ രണ്ടും മൂന്നും തവണ രക്തം ആവശ്യമായി വരുന്ന സുഫിയാൻ കഴിഞ്ഞ ദിവസവും മെഡിക്കൽ കോളേജിൽ നിന്ന് രക്തം സ്വീകരിച്ച് മടങ്ങിയതായിരുന്നു. സുഫിയാന്റെ സഹോദരൻ നസീബും (17) തലാസീമിയ രോഗിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |