SignIn
Kerala Kaumudi Online
Thursday, 25 April 2024 5.43 AM IST

പാസ്റ്റർ ടി.ഐ. ഫ്രാൻസിസ് നിര്യാതനായി

obit
പാസ്റ്റർ റ്റി. ഐ. ഫ്രാൻസിസ്

കൊച്ചി: സെവൻത്ഡേ അഡ്‌വെന്റിസ്റ്റ് സഭയുടെ മുൻ പ്രസിഡന്റ് പാസ്റ്റർ ടി.ഐ. ഫ്രാൻസിസ് (98) നിര്യാതനായി. തിരുവല്ല താഴ്ചപറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30 ന് എറണാകുളം സെവൻത്ഡേ അഡ്‌വെന്റിസ്റ്റ് സഭാ സെമിത്തേരിയിൽ.

ഇന്ത്യൻ ആർമിയിലെ സേവനത്തിന് ശേഷം ഒറ്റപ്പാലം സെവൻത്ഡേ അഡ്‌വെന്റിസ്റ്റ് ആശുപത്രിയു‌ടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സഭയുടെ തെക്കൻ കേരളം, കർണാടക സെക്ഷനുകളിൽ പ്രസിഡന്റായിരുന്നു. സഭയുടെ സെക്ഷൻ തൃശൂരിൽ രൂപീകൃതമായപ്പോൾ സെക്രട്ടറി, ട്രഷറർ പദവികൾ വഹിച്ചു. കൊട്ടാരക്കര സെവൻത്ഡേ അഡ്‌വെന്റിസ്റ്റ് സ്‌കൂളിൽ ഡീനായും തെക്കൻ കേരളത്തിലെ സഭയുടെ പാസ്റ്ററായും പ്രവർത്തിച്ചു.

ഭാര്യ: പരേതയായ ഏലിയാമ്മ ഫ്രാൻസിസ്. മക്കൾ: സണ്ണി ഫ്രാൻസിസ്, വിൻസെന്റ് ഫ്രാൻസിസ്, ഷേർളി ഫ്രാൻസിസ്, ഷീബ ഫ്രാൻസിസ്. മരുമക്കൾ: മോളി സണ്ണി, സൂസൺ വിൻസെന്റ്, രാജു ചാക്കോ, ബർണബാസ് ജോർജ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITUAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.