വള്ളികുന്നം: നാടകാചാര്യനും മുൻ എം.എൽ.എയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന തോപ്പിൽ ഭാസിയുടെ ഭാര്യ വള്ളികുന്നം തോപ്പിൽ അമ്മിണിയമ്മ (85) നിര്യാതയായി. പല്ലന പാണ്ടവത്ത് കുടുംബാംഗമാണ്. ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്ചയായി പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 5.30നായിരുന്നു അന്ത്യം. മക്കൾ: സോമൻ (അഭിഭാഷകൻ), മാല, സുരേഷ് (ബിസിനസ്), പരേതരായ തോപ്പിൽ അജയൻ (സംവിധായകൻ), രാജൻ. മരുമക്കൾ: ഡോ.സുഷമകുമാരി (റിട്ട. ഗവ.സർജൻ), ജയശ്രീ (റിട്ട. എച്ച്.എം, വിശ്വഭാരതി മോഡൽ ഹൈസ്കൂൾ, കൃഷ്ണപുരം), രമ, ശാന്തിനി, പരേതനായ വിജയൻ.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |