മാപ്രാണം: തന്ത്രി പ്രമുഖൻ അണിമംഗലം എ.ആർ. സുബ്രഹ്മണ്യൻ നമ്പൂതിരി (70) നിര്യാതനായി. ഇരിങ്ങാലക്കുട കൂടൽമാണിക്യം, കുട്ടനെല്ലൂർ ഭഗവതിക്ഷേത്രം, മൂക്കുതല ഭഗവതി ക്ഷേത്രം അടക്കം തൃശൂർ, പാലക്കാട് ജില്ലകളിലായി നിരവധി ക്ഷേത്രങ്ങളുടെ തന്ത്രിയായിരുന്നു. താന്ത്രിക രംഗത്ത് നിരവധി ശിഷ്യസമ്പത്തിനും ഉടമയാണ്. ഭാര്യ: ദേവകി അന്തർജ്ജനം. മക്കൾ: അണിമംഗലം രാമൻ നമ്പൂതിരി (വടക്കുന്നാഥൻ ക്ഷേത്രം മേൽശാന്തി), ഭട്ടി തെക്കേടത്ത് ദേവി, പോതായത്ത് മായ, മേടങ്ങാല രശ്മി. മരുമക്കൾ: ശങ്കരനാരായണൻ നമ്പൂതിരി, സതീശൻ നമ്പൂതിരി, ശ്രീവിദ്യ, ശ്രീജേഷ് നമ്പൂതിരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |