കോഴിക്കോട്: പ്രമുഖ നാടക പ്രവർത്തകനും കാലിക്കറ്റ് സർവകലാശാല സ്കൂൾ ഒഫ് ഡ്രാമ റിട്ട.ഡയറക്ടറുമായ രാമചന്ദ്രൻ മൊകേരി (75) നിര്യാതനായി. ഗുരുവായൂരപ്പൻ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായും ജോലിചെയ്തിരുന്നു. ജോൺ അബ്രഹാമിന്റെ അമ്മ അറിയാൻ, രവീന്ദ്രന്റെ ഒരേ തൂവൽ പക്ഷികൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാള നാടകവേദിയിൽ തനതായ പാത വെട്ടിത്തെളിച്ച ആദ്യപഥികരിലൊരാളാണ്. നാടകത്തെ പ്രതിരോധത്തിന്റെ ആയുധമാക്കി. നിരവധി ഷേക്സ്പിയർ നാടകങ്ങൾ സംവിധാനം ചെയ്തു. നാടക രചയിതാവുമാണ്. അന്താരാഷ്ട്ര നാടകോത്സവങ്ങളിൽ നാടകം അവതരിപ്പിച്ചു. തിരുവങ്ങാട് സ്പോർടിംഗ് യൂത്ത്സ് ലൈബ്രറിക്കുവേണ്ടി 'രക്തസാക്ഷികൾ' നാടകം വി.എം.കൃഷ്ണൻ നമ്പൂതിരിയോടൊപ്പം സംവിധാനം ചെയ്തു. ഒഞ്ചിയം കുഞ്ഞിരാമൻ രചിച്ച 'ഒഞ്ചിയത്തിന്റെ കഥ' നാടകവും സംവിധാന രംഗത്ത് ശ്രദ്ധിക്കപ്പെട്ടതാണ്. ഭാര്യ: ഉഷാകുമാരി (അദ്ധ്യാപിക). മക്കൾ: മനു (ഐ.ടി എൻജിനിയർ, സിംഗപ്പൂർ), ജോൺസ് (ബിസിനസ്).
രാമചന്ദ്രൻ മൊകേരിയുടെ നിര്യാണത്തിൽ കാലിക്കറ്റ് സർവകലാശാല വൈസ്ചാൻസലർ ഡോ.എം.കെ.ജയരാജ് അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |