ചിറയിൻകീഴ്: ശ്രീനാരായണ ഗുരുദേവനെയും മഹാത്മാ ഗാന്ധിയെയും രവീന്ദ്രനാഥ ടാഗോറിനെയും നേരിട്ട് കാണുവാൻ ഭാഗ്യം സിദ്ധിച്ച മുത്തശ്ശി നൂറ്റി പതിനഞ്ചാം വയസിൽ നിര്യാതയായി. ചിറയിൻകീഴ് പണ്ടകശാല കിഴക്കേവിളാകത്ത് വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ചെല്ലമ്മയാണ് ഇന്നലെ മരിച്ചത്. കുറേക്കാലമായി കിടപ്പായിരുന്നു. മുപ്പത് വർഷം മുമ്പുവരെ എല്ലാ മാസവും മുടങ്ങാതെ ശിവഗിരിയിൽ പോകുമായിരുന്നു. പലപ്പോഴും കാൽനടയായാണ് പോയിരുന്നത്. മക്കൾ: സോമരാജൻ, ശിവദാസൻ, ഇന്ദിരഭായി, ബാബു .മരുമക്കൾ: പരേതയായ ലളിത, ബേബി, പതേതനായ സത്യദേവൻ, രമ . സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |