നിലമ്പൂർ: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ മൂത്ത സഹോദരിയും മിനർവപ്പടി പരേതനായ മൂരിയേങ്ങൽ ഉണ്ണിമൊയ്തീന്റെ ഭാര്യയുമായ ആര്യാടൻ നഫീസ (88) നിര്യാതയായി. മക്കൾ: സൈനബ, അസ്മാബി, റജീന, റഹീന. മരുമക്കൾ: ഉബൈദ്, ഹസൻ, ജമാലുദ്ദീൻ, നവാസ്. മറ്റുസഹോദരങ്ങൾ: മമ്മു, ആയിഷ, ആസ്യ, സുബൈദ, റസിയ, പരേതനായ അബൂബക്കർ, റാബിയ.
കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നഫീസ. 12ന് കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം ചികിത്സയിൽതുടർന്നു. മൃതദേഹം ചന്തക്കുന്ന് വലിയ ജുമാമസ്ജിദിൽ കബറടക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |