നെട്ടയം :എസ്.എൻ.ഡി.പി യോഗം വട്ടിയൂർക്കാവ് ശാഖാ കൺവീനറും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറുമായ നെട്ടയം മുക്കോല ശ്യാംലിയയിൽ ബാബു സെൻ.കെ (67) കൊവിഡ് മൂലം നിര്യാതനായി. മൂന്ന് പതിറ്റാണ്ടുകളായി യോഗം വട്ടിയൂർക്കാവ് ശാഖയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: മൃദുല ബാബുസെൻ .മക്കൾ: ശ്യാം സെൻ, ശാലിയ. മരുമക്കൾ :ആര്യ ശ്യാം സെൻ, ബിഷ്ണു എസ് .ബി.സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, യൂണിയൻ നേതാക്കളായ ഉപേന്ദ്രൻ കോൺട്രാക്ടർ, അനീഷ് ദേവൻ, എം.കെ. ദേവരാജ് എന്നിവർ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |