ആലുവ: അൻവർ സാദത്ത് എം.എൽ.എയുടെ പിതാവ് ചെങ്ങമനാട് പറമ്പയം ഊലിക്കര വീട്ടിൽ അബ്ദുൾ സത്താർ (80) നിര്യാതനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അന്ത്യം. ഖബറടക്കം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പറമ്പയം മഹല്ല് ജുമാ മസ്ജിദിൽ നടത്തി. ഭാര്യ: ഐഷ ബീവി. മറ്റൊരു മകൻ: മുഹമ്മദ് സാഗർ. മരുമക്കൾ: സബീന സാദത്ത്, സനൂജ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |