SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.17 AM IST

പ്രൊഫ.ആർ.സുകുമാരി നിര്യാതയായി

sukumari

കൊല്ലം: കൊല്ലം ശ്രീനാരായണ കോളേജിലെ മുൻ പ്രിൻസിപ്പൽ പ്രൊഫ.ആർ.സുകുമാരി (91) നിര്യാതയായി. കായംകുളം കക്കാട്ട് കുടുംബാംഗമാണ്. 1950ൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ചരിത്രവും സാമ്പത്തിക ശാസ്‌ത്രവും റാങ്കോടെ പാസായ സുകുമാരി പി.സി. കൃഷ്‌ണപ്പണിക്കർ പ്രൈസ് ഫോർ ബെസ്റ്റ് ഈഴവ സ്റ്റുഡന്റ്സ് എന്ന അംഗീകാരം ശ്രീചിത്തിരതിരുനാൾ മഹാരാജാവിൽ നിന്നു നേടിയിട്ടുണ്ട്. കൊല്ലം ശ്രീനാരായണ വനിതാ കോളേജ്, പുനലൂർ, നാട്ടിക, ചേർത്തല വനിതാ കോളേജ്, വർക്കല എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്‌ഠിച്ചു.

സർവകലാശാല അക്കാഡമിക് കൗൺസിൽ അംഗം, ബോർഡ് ഒഫ് സ്റ്റഡീസ് ചെയർപേഴ്‌സൺ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഈ മരത്തണലിൽ ഇത്തിരി നേരം എന്ന ചരിത്രഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 15 വർഷം ചാത്തന്നൂരിലെ പഞ്ചായത്ത് പ്രസിഡന്റും കൊല്ലത്തെ പ്രമുഖ വനിതാ പ്രോസിക്യൂട്ടറുമായിരുന്നു. പരേതനായ വി.എൻ.വാസുദേവനാണ് ഭർത്താവ്.

മക്കൾ: ഡോ.ഇന്ദിരാ വാസുദേവൻ, ഡോ.റാണി വാസുദേവൻ (റിട്ട. പ്രൊഫ.ശ്രീനാരായണ കോളേജ്, കൊല്ലം), ഡോ. കിരൺ വാസുദേവൻ(റിട്ട.പ്രൊഫസർ ശ്രീനാരായണ കോളേജ്, ചെമ്പഴന്തി). മരുമക്കൾ: എൻജിനിയർ പ്രേംലാൽ(ബിസിനസ്), ഡോ.അനിൽകുമാർ( റിട്ട. പ്രൊഫസർ, ശ്രീനാരായണ കോളേജ്, കൊല്ലം), പ്രൊഫ.ബിനു മംഗൽ(റിട്ട.ജോയിന്റ് ഡയറക്‌ടർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്). സഞ്ചയനം തിങ്കളാഴ്‌ച രാവിലെ ഒമ്പതിന് തിരുവനന്തപുരത്ത് മകളുടെ വസതിയിൽ (8എ, ആർടെക് ലേക്ക് വ്യൂ, ബൈപ്പാസ് റോഡ്).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITUARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.