തൃശൂർ: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദുവിന്റെ അമ്മ കെ.കെ. ശാന്തകുമാരി (83) നിര്യാതയായി. മസ്തിഷ്കാഘാതത്തെ തുടർന്ന് എറണാകുളം അമൃതാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ ഏഴിനായിരുന്നു അന്ത്യം. നടവരമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമാദ്ധ്യാപികയായിരുന്നു.
സി.പി.എം നേതാവും റിട്ട. പ്രഥമാദ്ധ്യാപകനുമായിരുന്ന കാട്ടിൽ കളപ്പുരപ്പറമ്പിൽ പരേതനായ എൻ.രാധാകൃഷ്ണനാണ് ഭർത്താവ്. മറ്റുമക്കൾ: ആർ. മനോജ് കുമാർ (എസ്.എ.പി.എം.ഇ.എൻ.എ ഡെലിവറി മേധാവി), ആർ. ഗോപകുമാർ (ഓപ്പറേഷൻ മാനേജർ, കുവൈത്ത്). മരുമക്കൾ: സി.പി.എം സംസ്ഥാന സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവൻ, സുധ മേനോൻ (സെക്ഷൻ ഓഫീസർ, എം.ജി സർവകലാശാല), പരേതയായ ബിന്ദു ലക്ഷ്മി. വൈകിട്ട് നാലിന് പൂങ്കുന്നം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |