SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.24 PM IST

പി.കെ.പി അബ്ദുസലാം മുസ് ലിയാർ അന്തരിച്ചു

abdusalam

കണ്ണൂർ: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റും സമസ്ത കേന്ദ്ര വൈസ് പ്രസിഡന്റുമായ പാപ്പിനിശേരി ഗേറ്റിനു സമീപം ദാറുറഷാദിൽ പി.കെ.പി അബ്ദുസലാം മുസ് ലിയാർ (86) അന്തരിച്ചു. സമസ്ത കണ്ണൂർ ജില്ലാ പ്രസിഡന്റാണ്.
1994 ജനുവരി എട്ടിന് സമസ്ത വിദ്യഭ്യാസ ബോർഡ് നിർവാഹക സമിതി അംഗമായി അതേവർഷം മേയ് 18നു സമസ്ത കേന്ദ്രമുശാവറ അംഗമായി. 2009 മുതൽ 2013 വരെ വിദ്യാഭ്യാസ ബോർഡിന്റെ ജനറൽസെക്രട്ടറിയായിരുന്നു. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി, സുന്നി യുവജനസംഘം ജില്ലാപ്രസിഡന്റ്, ജാമിഅ അസ്അദിയ്യ കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യമാർ: കുഞ്ഞാമിന (വട്ടപ്പൊയിൽ), പരേതയായ എടക്കാട് അവാലിൽ കൊവ്വറക്കൽ നഫീസ. മക്കൾ: ഹന്നത്ത്, എ.കെ അബ്ദുൽബാഖി (സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽസെക്രട്ടറി, ജാമിഅ അസ്അദിയ്യ വർക്കിംഗ് സെക്രട്ടറി, പാപ്പിനിശേരി ഹിദായത്ത് ഇംഗ്ലിഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂൾ മാനേജർ), റഹ് മത്ത്, ജുവൈരിയ, ഖലീൽറഹ്മാൻ (ദുബായ്), പരേതനായ മുഹമ്മദ് ഹബീബുല്ല. മരുമക്കൾ: ഇ.ടി അബ്ദുസലാം (ദുബായ്), ടി.വി അബ്ദുസലാം മൗലവി (കുവൈറ്റ്), പി.ടി.പി സനീന (പാപ്പിനിശേരി), പി.ടി.പി ഷഫീഖ്, കെ.ടി ഫർഹാന (തളിപ്പറമ്പ്).

മൃതദേഹം ഇന്നു രാവിലെ എട്ടുവരെ പാപ്പിനിശേരി ജാമിഅ അസ്അദിയ്യ അറബിക് കോളേജിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് പാപ്പിനിശേരി കാട്ടിലെപള്ളി (ബിലാൽ മസ്ജിദ്) ഖബർസ്ഥാനിൽ ഖബറടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITUARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.