മാള: നാടക പ്രവർത്തകനും മിമിക്രി കലാകാരനും ചലച്ചിത്ര സംവിധായകനുമായിരുന്ന മോഹൻ പാറക്കടവ് (കെ. മോഹനകൃഷ്ണൻ - 57) നിര്യാതനായി. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നളചരിതം നാലാം ദിവസം, വേനൽമരം, ഇമൈ എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. കുറച്ചു കാലമായി രോഗബാധിതനായിരുന്നു. മൂഴിക്കുളം സ്വദേശിയായ മോഹൻ ഭാര്യാ ഗൃഹത്തിനടുത്ത് വീടുവച്ച് ഏതാനും മാസങ്ങളായി കുഴിക്കാട്ടുശേരിയിലായിരുന്നു താമസം. ഭാര്യ: സുധ. മക്കൾ: സഗൽനാഥ്, ഹാഷ്മി. മരുമകൻ: അഭിഷേക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |