ഒഡിഷ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് കോളജുകളിലെ അദ്ധ്യാപകരുടെ പ്രസവാവധി ഒഡിഷ സർക്കാർ 180 ദിവസമാക്കി ഉയർത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ജീവനക്കാർക്ക് അവധി ആനുകൂല്യം ലഭിക്കും.
പ്രസവാനുകൂല്യ ഭേദഗതി നിയമപ്രകാരമാണ് 90 ദിവസമായിരുന്ന പ്രസവാവധി 180 ദിവസമാക്കി ഉയർത്തിയത്. പ്രസവത്തിന് മുമ്പുള്ള അവധി ആറിൽനിന്നും എട്ട് ആഴ്ചയായും ഉയർത്തിയിട്ടുണ്ട്. രണ്ടോ അധിലധികമോ കുട്ടികളുള്ള സ്ത്രീകൾക്ക് 12 ആഴ്ച പ്രസവാവധിയും പ്രസവത്തിന് മുമ്പ് ആറ് ആഴ്ചയുമായിരിക്കും അവധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |