തിരുവനന്തപുരം: കേരള സൊസൈറ്റി ഒഫ് ഒഫ്താൽമിക് സർജൻസ് (കെ.എസ്.ഒ.എസ്)ന്റെ 48-ാമത് സംസ്ഥാന ശാസ്ത്ര സമ്മേളനം ഈ മാസം 26, 27, 28 തീയതികളിൽ മാസ്ക്കറ്റ് ഹോട്ടലിൽ നടക്കും. 26 ന് രാത്രി 7 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായും ഓഫ്ലൈനുമായാണ് സമ്മേളനം നടക്കുക.
നേത്ര ചികിത്സയുടെ എല്ലാ ശാസ്ത്ര വിഭാഗങ്ങളെ കുറിച്ചും വിശദമായ ചർച്ചകളും അപഗ്രഥനങ്ങളും നടക്കുന്ന ത്രിദിന സമ്മേളനം കേരളത്തിലെ നേത്രചികിത്സാ രംഗത്തിന് പുതിയ ഉണർവ് നൽകുമെന്ന് ഭാരവാഹികളായ ഡോ. വി. സഹസ്രനാമവും ഡോ. ബിജു ജോണും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |