SignIn
Kerala Kaumudi Online
Saturday, 20 April 2024 4.24 AM IST

ഒമിക്രോണിനെ പേടിച്ച് വാക്സിന് തിരക്ക്

vaccine

വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചു

തിരുവനന്തപുരം: ഒമിക്രോണിനെ പേടിച്ച് കഴിഞ്ഞ നാലു ദിവസമായി കൊവിഡ് വാക്സിനെടുക്കാൻ നല്ല തിരക്കാണ്.

കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള നാല് ദിവസങ്ങളിൽ ആദ്യത്തേതും രണ്ടാം ഡോസും ചേർത്ത് 4.4 ലക്ഷം പേരാണ് എടുത്തത്. ശനിയാഴ്ച മുതലുള്ള നാല് ദിവസങ്ങളിൽ 6.25 ലക്ഷം പേരെടുത്തു.ആദ്യ ഡോസ് വെള്ളിയാഴ്ചവരെ 36,428 പേർ സ്വീകരിച്ചപ്പോൾ,57,991 പേരാണ് അതിനുശേഷമുള്ള നാലു ദിവസം സ്വീകരിച്ചത്. രണ്ടാം ഡോസ് 4.03 ലക്ഷത്തിൽ നിന്ന് 5.67 ലക്ഷം ഡോസായി. പ്രത്യേക വാക്‌സിനേഷൻ യജ്ഞവും ആരംഭിച്ചു. ഈ മാസം 15വരെ നടക്കുന്ന യജ്ഞത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ ഒന്നും രണ്ടും ഡോസ് എടുക്കാനുള്ളവരെ കണ്ടെത്തി നൽകും. എട്ടു ലക്ഷത്തോളം ഡോസ് സ്റ്റോക്കുണ്ട്. കൂടുതൽ വാക്സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവരെ നേരിട്ടുകണ്ട് ബോധവൽക്കരണം നടത്തും.

ഇതുവരെ

ഒന്നാം ഡോസ് ..............................96.3% (2,57,04,744)

രണ്ടാം ഡോസ്........................... 65.5% (1,74,89,582)

ആകെ ....................................................... 4,31,94,326

'വാക്‌സിൻ കൊവിഡ് അണുബാധയിൽ നിന്നും ഗുരുതരാവസ്ഥയിൽ നിന്നും സംരക്ഷിക്കും. അനാവശ്യ കാരണം പറഞ്ഞ് വാക്‌സിനെടുക്കാത്തവർക്കെതിരെ നടപടികൾ സ്വീകരിക്കും.'

-വീണാ ജോർജ്

ആരോഗ്യമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OMICRON
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.