SignIn
Kerala Kaumudi Online
Saturday, 20 April 2024 6.37 AM IST

കേരളകൗമുദി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു

book

തിരുവനന്തപുരം: കേരളകൗമുദി ഓണപ്പതിപ്പ് പ്രശസ്ത ചലച്ചിത്ര താരം നെടുമുടിവേണു പ്രകാശനം ചെയ്തു.കേരളകൗമുദി ജനറൽ മാനേജർ(സെയിൽസ്) ഡി.ശ്രീസാഗർ ആദ്യപ്രതി ഏറ്റുവാങ്ങി.കേരളകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് ശ്രീകുമാർ പള്ളീലേത്ത്, അസിസ്റ്റന്റ് മാനേജർ(അഡ്വർടൈസ്മെന്റ്) രതീഷ്.എം.എസ്, കോർപ്പറേറ്റ് മാനേജർ (പീരിയോഡിക്കൽസ്)പി.മനേഷ് കൃഷ്ണ, നവീൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രമുഖരും പുതുതലമുറക്കാരുമായ കഥാകൃത്തുക്കളുടെയും കവികളുടെയും രചനകൾക്ക് പുറമെ ഓർമ്മകളുടെ മണ്ണൊലിപ്പിനിടയിൽ പ്രശസ്ത കഥാകാരി പി.വത്സല എഴുതി മറന്നുവച്ച കഥ, മദയാനയ്ക്കൊപ്പം ഓടുന്ന ഡോക്ടർ,പ്രഭാതങ്ങളെ പ്രണയിച്ച ചലച്ചിത്രപ്രതിഭകൾ,നക്സലൈറ്റ് നേതാവ് വർഗ്ഗീസിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട തിരുനെല്ലിയിലെ ചോരപ്പൂക്കൾ, കെ.കെ.സുധാകരന്റെ നോവലെറ്റ്,പിന്നണിഗായകൻ ജി.വേണുഗോപാലുമായുള്ള അഭിമുഖം, മുൻ മന്ത്രി ജി.സുധാകരന്റെ 'ലക്ഷ്യവും സമയവും'കവിത തുടങ്ങിയവയാണ് ഓണപ്പതിപ്പിന്റെ സവിശേഷതകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONAPPATHIPPU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.