തിരുവനന്തപുരം: ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ കുട്ടികൾക്ക് കൃത്യമായി എത്തിക്കുന്നതിനുള്ള ജിസ്യൂട്ട് ഓൺലൈനിന്റെ പൈലറ്റ് വിന്യാസം പൂർത്തിയായി. 426 സ്കൂളുകളിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 47 ലക്ഷം കുട്ടികൾക്കും 1.7 ലക്ഷം അദ്ധ്യാപകർക്കും ഗുണമാകും. ഗൂഗിൾ ഇന്ത്യയുമായി ചേർന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനാണ് ജിസ്യൂട്ട് സംവിധാനം തയ്യാറാക്കിയത്. അദ്ധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും ക്ലാസ് പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യാനും മൂല്യനിർണയം നടത്താനും ഇതിലൂടെ കഴിയും. മൊബൈൽ ഫോണിലും ഉപയോഗിക്കാം. അപരിചിതർക്ക് ക്ലാസുകളിൽ നുഴഞ്ഞുകയറാൻ കഴിയാത്ത രീതിയിലാണ് ക്രമീകരണം. സെപ്തംബറിൽ പത്തുലക്ഷത്തോളം കുട്ടികൾക്ക് ലോഗിൻ ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പൈലറ്റനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പരിശീലന മൊഡ്യൂളും വീഡിയോകളും മന്ത്രി വി. ശിവൻകുട്ടി ഇന്ന് പ്രകാശനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |