തിരുവനന്തപുരം: അടുത്താഴ്ചത്തെ മന്ത്രിസഭായോഗം ഏപ്രിൽ 4 തിങ്കളാഴ്ച രാവിലെ ഓൺലൈനായി ചേരും.
സി.പി.എം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ മന്ത്രിമാരും കണ്ണൂരിലായിരിക്കുമെന്നതിനാലാണ് മന്ത്രിസഭായോഗം ഓൺലൈനായി ചേരുന്നത്. ആറാം തിയതി ബുധനാഴ്ചയാണ് പതിവനുസരിച്ച് മന്ത്രിസഭായോഗം ചേരേണ്ടത്. എന്നാൽ ആറ് മുതൽ പത്ത് വരെയാണ് പാർട്ടി കോൺഗ്രസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |