SignIn
Kerala Kaumudi Online
Thursday, 25 April 2024 2.35 PM IST

ഓൺലൈൻ സേവനം ജനകീയമാക്കണം

online

തിരുവനന്തപുരം: സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ ജനകീയമാക്കണമെന്ന് ഭരണപരിഷ്‌കാര വേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ഇ-സേവനങ്ങൾ സംബന്ധിച്ച് ബോധവത്കരിക്കാത്തതു കാരണം ജനം സ്വകാര്യ ഏജൻസികളെ ആശ്രയിക്കുകയാണ്. ജനത്തിന് വേഗത്തിലും ലളിതമായും കൈകാര്യം ചെയ്യാവുന്ന പണമിടപാട് സൗകര്യമുൾപ്പെടെയുള്ള മൊബൈൽ ആപ്പുകൾ സജീകരിക്കണം.
സെക്രട്ടേറിയറ്റിലെ ഫയൽ നീക്കത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ തട്ടുകളുടെ എണ്ണം കുറച്ച സർക്കാർ തീരുമാനത്തെ യോഗം സ്വാഗതം ചെയ്തു. വേദി പ്രസിഡന്റ് എസ്. ഹനീഫാറാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ റിപ്പോർട്ടവതരിപ്പിച്ചു. പി. ചന്ദ്രസേനൻ, ഡോ. കെ.എസ്. സജികുമാർ, എൻ. നാരായണശർമ്മ, ശൂരനാട് ചന്ദ്രശേഖരൻ, എ.എം. ദേവദത്തൻ, കെ. ശ്രീകണ്ഠൻ നായർ, ജി. ഹരി, വി.എസ്. ബെനഡിക്ട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.