തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണുന്നതിന് പൊലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് സെപ്തംബർ 30, ഒക്ടോബർ ഏഴ്, 13 തീയതികളിലായി നടത്തും.
ആലപ്പുഴ, കാസർകോട് എന്നിവിടങ്ങളിലെ പരാതികൾ സെപ്തംബർ 30നാണ് പരിഗണിക്കുന്നത്. പരാതികൾ 17നകം ലഭിക്കണം. എസ്.എ.പി, കെ.എ.പി നാല് എന്നിവിടങ്ങളിലെ പരാതികൾ ഒകടോബർ ഏഴിന് പരിഗണിക്കും. പരാതികൾ 25നകം ലഭിക്കണം. ക്രൈംബ്രാഞ്ചിലെ പരാതികൾ ഒക്ടോബർ 13 നാണ് പരിഗണിക്കുക. 27നകം പരാതി ലഭിക്കണം. spctalks.pol@kerala.gov.in ഇ മെയിലിലാണ് അപേക്ഷിക്കേണ്ടത്. ഹെല്പ് ലൈൻ: 9497900243.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |