തിരുവനന്തപുരം: പെട്രോൾ വില ലിറ്ററിന് നൂറു രൂപ കടന്നിട്ടും ചെറുവിരൽ അനക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
കഴിഞ്ഞ 37 ദിവസത്തിനിടയിൽ 21 തവണ ഇന്ധനവില വർദ്ധിപ്പിച്ച കേന്ദ്രസർക്കാരും നികുതിയിളവ് നല്കാത്ത സംസ്ഥാന സർക്കാരും ഒരുപോലെ കുറ്റവാളികളാണ്.
പെട്രോൾ-ഡീസൽ വില കുതിച്ചു കയറിയപ്പോൾ
യു.ഡി.എഫ് സർക്കാർ
4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. വർദ്ധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |