പ്രളയത്തിന് കാരണം ഡാമുകൾ തുറന്നത്, ബുദ്ധിമോശം കൊണ്ട് ഉണ്ടായതെന്ന് മാരാമൺ കൺവെൻഷനിൽ തുറന്നടിച്ച് ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത

Monday 11 February 2019 9:18 AM IST

kerala-flood

കോഴഞ്ചേരി :കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിന് കാരണം ഡാമുകൾ ഒരുമിച്ച് തുറന്ന് വിട്ടതാണെന്ന് മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത പറഞ്ഞു. 124-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയം ബുദ്ധിമോശം കൊണ്ട് ഉണ്ടായതാണ്. പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന്റെ ഫലമായിരുന്നു പ്രളയമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രളയത്തിന് കാരണം പ്രവചനാതീത മഴയാണെന്ന് മാത്യു ടി.തോമസ് എം.എൽ.എ പറഞ്ഞു. മർത്തോമാ സഭാദ്ധ്യക്ഷന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഡാമുകളുടെ സംഭരണ ശേഷിയുടെ പത്തിരട്ടിയിലധികം മഴയാണ് പ്രളയ ദിവസങ്ങളിൽ പെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LOCAL
YOU MAY LIKE IN LOCAL